Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

വയനാടൻപുലയരുടെ യാറൊറ– പ്രതിരോധത്തിന്റെ അനുഷ്ഠാനമാതൃക

Published November 15, 2019
Keywords
  • വയനാ‍ടൻ പുലയർ,
  • യാറൊറ,
  • ഗോത്രാനുഷ്ഠാനങ്ങൾ,
  • ആദിവാസിവർഗങ്ങൾ,
  • വംശീയത
How to Cite
ഡോ സിനുമോൾ തോമസ്സ്. (2019). വയനാടൻപുലയരുടെ യാറൊറ– പ്രതിരോധത്തിന്റെ അനുഷ്ഠാനമാതൃക. ചെങ്ങഴി, 1(1), 37 - 47. Retrieved from http://www.mrjc.in/index.php/chengazhi/article/view/22

Abstract

കേരളത്തിലെ ആദിവാസിവര്‍ഗങ്ങളിൽ ഒരു വിഭാഗമായ വയനാടന്‍ പുലയരുടെ അനുഷ്ഠാനങ്ങളിൽ ഒന്നായ യാറൊറയെ മുന്‍നിര്‍ത്തിക്കൊണ്ട് അനുഷ്ഠാനങ്ങളിൽ എങ്ങനെ വംശീയത പ്രകടമാകുന്നുവെന്നും മറ്റ് സംസ്കൃതികളുടെ സ്വാധീനം ഏതെല്ലാം വിധത്തിൽ ഈ അനുഷ്ഠാനങ്ങളെ കീഴടക്കുന്നുന്നുണ്ടെന്നും അവയെ പ്രതിരോധിക്കുന്ന ഘടകങ്ങൾ എന്തെന്നുമുള്ള അന്വേഷണമാണ് ഈ പഠനം. സമതലങ്ങളിൽ വസിക്കുന്ന പുലയരില്‍ നിന്നും വ്യത്യസ്തരാണ് വയനാട്ടിൽമാത്രം കാണപ്പെടുന്ന വയനാടൻപുലയർ. യാറൊറ എന്ന ചടങ്ങ് അവരുടെ വംശീയതയുടെ പ്രതിനിധാനമായ അനുഷ്ഠാനം തന്നെയാണ്. നിരന്തരമായ അധിനിവേശങ്ങള്‍ക്കിടയിൽ സ്വന്തം ഇടങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ഈ ഗോത്രവര്‍ഗജനതയ്ക്ക് ആധുനികതയുടെ കടന്നുകയറ്റത്തിനിടയിലും പ്രാദേശികമായ സാംസ്കാരികത്തനിമയുള്ള ഗോത്രാനുഷ്ഠാനങ്ങൾ ഏറെക്കുറെ കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ് വയനാടൻ പുലയരുടെ യാറൊറ.

 

References

1. ഡോ .മാത്യുഏർത്തയിൽ, എസ്.ജെ . ആഗോളവൽക്കരണവുംആദിവാസികളും . കോഴിക്കോട് : ഒലിവ്,
2009
2. ഗോപാലകൃഷ്ണൻ, പി.കെ .കേരളത്തിന്റെസാംസ്കാരികചരിത്രം. തിരുവനന്തപുരം:കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്,2000
3. ജോണി, ഒ.കെ .വയനാടിന്റെസാംസ്കാരികഭൂമിക. സുൽത്താൻബത്തേരി: മോഡേൺബുക്സ്,1988
4. ജോണി, ഒ.കെ .വയനാട്രേഖകൾ. കോഴിക്കോട് : മാതൃഭൂമിബുക്സ്, 2007
5. ദാമോദരൻ, പി. നെട്ടൂർ. ആദിവാസികളുടെകേരളം. കോട്ടയം : എൻ.ബി.എസ്, 1974
6. നമ്പ്യാർ, എ.കെ .കേരളത്തിലെനാടൻകലകൾ. തിരുവനന്തപുരം : കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, 1989
7. നമ്പ്യാർ, എ.കെ .വംശീയസംഗീതം. കണ്ണൂർ, കേരളഫോക്ലോർഅക്കാദമി. 2011
8. സുകുമാരൻനായർ, അമ്പാട്. ആദിവാസികളുടെനാട്ടിൽ. കോട്ടയം : എൻ.ബി.എസ്, 1982
9. സോമശേഖരൻനായർ, പി. പണിയർ. കോട്ടയം : എൻ.ബി.എസ്, 1976
10. സോമശേഖരൻനായർ, പി. പണിയഭാഷ. കോട്ടയം : എൻ.ബി.എസ്, 1977
11. പുന്നൂസ്, എം.ഐ. വംശീയതവിചാരവുംവീക്ഷണവും. ആലുവ. യു.സി. കോളേജ്. 2013
12. മലയാളപഠനസംഘം (സമ്പാ.), സംസ്കാരപഠനം :ചരിത്രംസിദ്ധാന്തംപ്രയോഗം. കാലടി: 2007
13. മിനി, പി.വി. ഗോത്രസമൂഹങ്ങളുടെദൃശ്യസംസ്കാരം . തൃശൂർ. കേരളലളിതകലാഅക്കാദമി. 2011
14. ലോഗൻ, വില്യം ,മലബാർമാന്വൽ. കോഴിക്കോട് : മാതൃഭൂമിബുക്സ്, 2004