Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

മതം അധിനിവേശം ആഖ്യാനം പരിഷ്കാരവിജയത്തില്‍

Published November 15, 2019
Keywords
  • വാര്യത്ത് ചോറി പീറ്റർ,
  • പരിഷ്കാരവിജയം,
  • അധിനിവേശആധുനികത,
  • സ്ത്രീവിദ്യാഭ്യാസം
How to Cite
ഡോ. അജിത ചേമ്പന്‍. (2019). മതം അധിനിവേശം ആഖ്യാനം പരിഷ്കാരവിജയത്തില്‍. ചെങ്ങഴി, 1(1), 112 - 124. Retrieved from http://www.mrjc.in/index.php/chengazhi/article/view/33

Abstract

കൊളോണിയല്‍ ആധുനികതയും അത് സാംസ്കാരികമണ്ഡലത്തിൽസംജാതമാക്കിയ സന്ദിഗ്ധതകളും വാര്യത്ത് ചോറി പീറ്റർ 1906 ൽ പ്രസിദ്ധീകരിച്ച ‘പരിഷ്കാരവിജയം’ എന്ന നോവലില്‍ പ്രതിഫലിക്കുന്നുണ്ട്.തദ്ദേശീയമായ നന്മകളില്‍ ചിലതിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അധിനിവേശആധുനികതയെ സ്വാംശീകരിക്കാനുള്ള പരിശ്രമങ്ങളുടെ വിജയമാണ് പരിഷ്കാരവിജയം മുന്നോട്ടുവയ്ക്കുന്നത്.പരിഷ്കൃതാശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതോടൊപ്പം അത് പ്രാവര്‍ത്തികമാക്കേണ്ടതെങ്ങനെ എന്നും നോവൽ ആഖ്യാനം ചെയ്യുന്നു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീവിദ്യാഭ്യാസം, ആചാരമര്യാദകള്‍, വസ്ത്രധാരണം എന്നിങ്ങനെ  നോവൽമുന്നോട്ടുവയ്ക്കുന്ന നിലപാടുകളെ കൊളോണിയൽ ജീവിതമൂല്യങ്ങളോട് ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നു.

References

1. അനിൽ കുമാർ എ.വി., 2007, ഇന്ദുലേഖയുടെ അനുജത്തിമാർ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
2. ഗിരീഷ് കുമാർ എസ്. ഡോ., 2016, പോസ്റ്റ് കൊളോണിയൽ സാഹിത്യം ഒരാമുഖം, ചിന്താപബ്ലിഷേഴ്സ്,തിരുവനന്തപുരം.
3. ചോറി പീറ്റർ, വാര്യത്ത്, 2012, പരിഷ്കാരവിജയം, സാഹിതി, പയ്യന്നൂർ ; ഡോ. ലിസി മാത്യു (എഡി.).
4. ജോർജ് ഇരുമ്പയം ഡോ., 2010, ആദ്യകാല മലയാളനോവൽ, സാഹിത്യ പ്രവർത്തകസഹകരണസംഘം, കോട്ടയം.
5. പണിക്കർ കെ.എൻ., 2008, കൊളോണിയലിസം സംസ്കാരം പാരമ്പര്യബുദ്ധി ജീവികൾ, ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.
6. പണിക്കർ കെ.എൻ., 2002, സംസ്കാരവും ദേശീയതയും, കറന്റ് ബുക്സ് തൃശൂർ.
7. രവീന്ദ്രൻ എൻ.കെ., 2010, പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
8. രാജശേഖരൻ പി.കെ., 1999, അന്ധനായ ദൈവം : മലയാള നോവലിന്റെ 100 വർഷങ്ങൾ, ഡി.സി.ബുക്സ്, കോട്ടയം.
9. ഷാജി ജേക്കബ്, 2013, മലയാളനോവൽ ഭാവനയുടെ രാഷ്ട്രീയം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
10. ഷാജി ജേക്കബ്, 2014, സാംസ്കാരികവിമർശനവും മലയാളഭാവനയും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
11. സജീവ് പി.വി., 2014, എം.എൻ. വിജയന്റെ ബൗദ്ധിക ജീവിതങ്ങൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.
12. സരോജിനി സാഹു, 2013, (പരി: പ്രമീള കെ.പി.), പെണ്ണകം, ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.
13. സോമനാഥൻ പി., 2016, കഥ ആഖ്യാനം ആഖ്യാനശാസ്ത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.