Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

നോവലിലെ ഭാഷ സാമൂഹികഭാഷാശാസ്ത്രപാരായണം

Published November 15, 2019
Keywords
  • സാമൂഹികഭാഷാശാസ്ത്രപാരായണം,
  • പി വത്സല,
  • നെല്ല്,
  • തിരുനെല്ലി,
  • സാമൂഹിക അസമത്വങ്ങള്‍,
  • ഭാഷാപ്രയോഗങ്ങള്‍
  • ...More
    Less
How to Cite
ശരത് ചന്ദ്രന്‍. (2019). നോവലിലെ ഭാഷ സാമൂഹികഭാഷാശാസ്ത്രപാരായണം. ചെങ്ങഴി, 1(1), 125 - 133. Retrieved from http://www.mrjc.in/index.php/chengazhi/article/view/34

Abstract

                        പി വത്സലയുടെ ‘നെല്ല് ’ എന്ന നോവലിനെ സാമൂഹികഭാഷാശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വായിക്കുന്നു. അതില്‍ ചിത്രീകരിച്ചിരിക്കുന്ന ജനങ്ങളുടെ ഭാഷയിൽ എത്രത്തോളം അവരുടെ ഭൌതികസാഹചര്യങ്ങള്‍ കടന്നുവരുന്നു എന്ന് അന്വേഷിക്കുന്നു. നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന തിരുനെല്ലിയിലെ ജനങ്ങളെ മേലാളർ , കീഴാളര്‍ എന്നു തിരിക്കാം. ഇവര്‍ തമ്മിലുള്ള സാമൂഹിക അസമത്വങ്ങളെ ഇവരുടെ ഭാഷാപ്രയോഗങ്ങളിൽ നിന്ന് കണ്ടെത്താം. ഭാഷാപ്രയോഗങ്ങളെ കഥാപാത്രനാമങ്ങൾ, സംബോധനാപദങ്ങള്‍ , പരാമര്‍ശപദങ്ങൾ , ആചാരഭാഷ, വാസസ്ഥലങ്ങൾ, വിദ്യാഭ്യാസസൂചകങ്ങള്‍, ചടങ്ങുകള്‍, വസ്തുനാമങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങൾ എന്നിങ്ങനെ വ്യത്യസ്തതലങ്ങളിലായി വിശകലനം ചെയ്യുന്നു.

References

1. അച്യുതൻ, എം. 1983/2011. നോവൽ പ്രശ്നങ്ങളും പഠനങ്ങളും , കോട്ടയം: ഡി.സി. ബുക്സ്.
2. അബൂബക്കർ, പി.എ. 2015. വടക്കൻ മലയാളം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
3. ഉഷാ നമ്പൂതിരിപ്പാട്. 1994. സാമൂഹിക ഭാഷാ വിജ്ഞാനീയം, തിരുവനന്തപുരം: കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്.
4. ഗിരീഷ്, പി.എം. 1998. കേരളത്തിലെ ആചാരഭാഷ, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
5. ജോർജ്ജ്, സി.ജെ . 1998. വാക്കിന്റെ സാമൂഹികശാസ്ത്രം, തൃശൂർ: കറന്റ് ബുക്സ്.
6. ബാലകൃഷ്ണൻ, പി.കെ . 1965/2006. നോവൽ സിദ്ധിയും സാധനയും , കോട്ടയം: ഡി.സി. ബുക്സ്.
7. വത്സല പി. 2009, നെല്ല് , കോട്ടയം: ഡി.സി. ബുക്സ്.
8. Hudson, R. A. 1980. Socioloingustics, Cambridge: Cambridge University Press.