Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ചിദംബരസ്മരണ ഒരു പഠനം

Published November 15, 2019
Keywords
  • ബാലചന്ദ്രൻ ചുള്ളിക്കാട്,
  • ആത്മകഥ,
  • റൊമാന്റിക് ലോകം,
  • അനുവാചകഹൃദയം,
  • ധ്വന്യാത്മകമായകവിത
How to Cite
ലിറ്റി പയസ്സ്. (2019). ചിദംബരസ്മരണ ഒരു പഠനം. ചെങ്ങഴി, 1(1), 156 - 162. Retrieved from http://www.mrjc.in/index.php/chengazhi/article/view/38

Abstract

തീവ്രമായ വൈയക്തികാനുഭവങ്ങള്‍ക്കു കാവ്യഭാഷ ചമച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥയായ ‘ചിദംബരസ്മരണ’ റൊമാന്റിക് ലോകം തീര്‍ക്കുന്ന ആത്മകഥകളിൽ പ്രധാനപ്പെട്ടതാണ്. സത്യസന്ധതയും ആത്മാര്‍ത്ഥതയും നിറഞ്ഞ തെളിവുകളാണിതിലെ ലേഖനങ്ങള്‍. കണ്ട സ്ഥലങ്ങൾ, വായിച്ച കൃതികള്‍, കണ്ടുമുട്ടുന്ന വ്യക്തികൾ അതില്‍ത്തന്നെ കലാകാരന്മാര്‍ ഇവയെല്ലാം ചിത്രത്തിലെഴുതിയപോലെ അനുവാചകഹൃദയത്തില്‍ പതിയുന്നു. ഇത്തരമനുഭവങ്ങളെ വര്‍ഷീകരിച്ചു ക്രമപ്പെടുത്തി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തില്‍. വ്യാഖ്യാനത്തെ  അനുഭവത്തിനു പകരം നിർത്തുന്ന പുരുഷബോധങ്ങളാണ് ആത്മകഥകളെ സൃഷ്ടിക്കുന്നതെന്ന ഉദയകുമാറിന്റെ നിരീക്ഷണവുമായി കൃതിയെതാരതമ്യം ചെയ്യുമ്പോൾ പണ്ഡിതോചിതമായ വ്യാഖ്യാനമല്ല ബാലചന്ദൻ ചുള്ളിക്കാട് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കാണാം. ധ്വന്യാത്മകമായകവിതയായി പലഭാഗവും മാറുന്നു.

References

1. ഉണിത്തിരി എൻ.വി.പി., (2012) ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കാവ്യപ്രപഞ്ചം ദേശാഭിമാനി
ബുക്സ്, തിരുവനന്തപുരം.
2. നടുവട്ടം ഗോപാലകൃഷ്ണൻ, (1998),—ആത്മകഥാസാഹിത്യം മലയാളത്തിൽ, കേരളഭാഷാ
ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
3. ബാലചന്ദ്രൻ ചുള്ളിക്കാട്, (1982), അമാവാസി, നാഷണൽ ബുക്സ്, കോട്ടയം.
4. ബാലചന്ദ്രൻ ചുള്ളിക്കാട്, (2014), ചിദംബരസ്മരണ, ഡി. സി. ബുക്സ്, കോട്ടയം.
5. ബാലചന്ദ്രൻ ചുള്ളിക്കാട്, (2014), ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ, ഡി.സി. ബുക്സ്,
കോട്ടയം.
6. രതി വി.കെ., (2012), ബാലചന്ദ്രൻ ചുള്ളിക്കാട്: പ്രതിഭയുടെ സർപ്പസാന്നിധ്യം,
മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ.
7. രാജശേഖരൻ പി.കെ., (2011), ആത്മാവിന്റെ പാവക്കളിക്കാരൻ (അവതാരിക, പ്രതിനായകൻ,
ബാലചന്ദ്രൻ ചുള്ളിക്കാട് ) ഡി.സി. ബുക്സ്, കോട്ടയം.
8. രാമകൃഷ്ണൻ ഇ.വി, (2011), മാധവിക്കുട്ടി പഠനങ്ങളും രചനകളും, ഡി.സി. ബുക്സ്, കോട്ടയം.
9. സച്ചിദാനന്ദൻ, (2011), മലയാള കവിതാപഠനങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.പു - 82, ല 16.