Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

മന്നാൻ കൂത്ത് ഉല്പത്തി – ചരിത്രം - ഇതിവൃത്തം

Published November 15, 2019
Keywords
  • ഗോത്രവർഗ്ഗകലാവിഷ്കാരങ്ങൾ,
  • മന്നാന്‍കൂത്ത്,
  • ഇടുക്കിജില്ല,
  • ഉല്പത്തി, വേദി, ഇതിവൃത്തം,
  • ചിലപ്പതികാരം
How to Cite
വിജീഷ് എം എ. (2019). മന്നാൻ കൂത്ത് ഉല്പത്തി – ചരിത്രം - ഇതിവൃത്തം. ചെങ്ങഴി, 1(1), 180 - 187. Retrieved from http://www.mrjc.in/index.php/chengazhi/article/view/42

Abstract

ഇടുക്കിജില്ലയിലെ ഗോത്രവർഗ്ഗകലാവിഷ്കാരങ്ങൾ പരിശോധിച്ചാൽ ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായി പ്രാധാന്യത്തോടെ വര്‍ത്തിച്ചുപോരുന്ന വിശിഷ്ട ആദിവാസികലാവിഷ്കാരമാണ് മന്നാന്‍കൂത്ത്. ജീവിതത്തിന്റെ നൈസര്‍ഗ്ഗികപ്രകടനം മാത്രമല്ല ഗോത്രജനതയെ സമൂഹശ്രേണിയിലേക്ക് ബന്ധിപ്പിക്കുന്ന ചാലകശക്തി കൂടിയാണിത്.കാടിന്റെ താളത്തിനും പ്രപഞ്ചബോധത്തിനും അനുസരിച്ച് കൂത്തിന്റെ താളം ചിട്ടപ്പെടുത്തി, സ്ത്രീകള്‍ വിദ്യാധികാരികളായി പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെയള്ള  ഉല്പത്തിസംബന്ധമായ  സൂചനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഉല്പത്തി, വേദി, ഇതിവൃത്തം എന്നിങ്ങനെ വിഭജിച്ച് മന്നാന്‍കൂത്തിന്റെ സമഗ്രമായ അവലോകനമാണ് ഈ പ്രബന്ധം.കൂത്തിന്റെ ഇതിവൃത്തം ചിലപ്പതികാരമാണെങ്കിലും കഥാപാത്രങ്ങളിലെ സാമ്യതകളെ ഒഴിച്ചുനിര്‍ത്തിയാൽ ചിലപ്പതികാരത്തിന് കൂത്ത് ഇതിവൃത്തവുമായി മറ്റു സാമ്യതകളില്ല.തമിഴകത്ത് പ്രചരിച്ചു പോന്നിരുന്ന മിത്തായി കൂത്തിനാധാരമായ കഥയെ കണക്കാക്കാം

References

1 ഗോത്ര താളത്തിന്റെ ഹൃദയത്തുടിപ്പുകൾ - കൂത്തുപാട്ടുകൾ - ഡോ. എ.കെ. നമ്പ്യാർ - പുറം
30
2 കുടി - മന്നാൻമാർ കൂട്ടമായി അധിവസിക്കുന്ന സ്ഥലം
3 കേരളത്തിലെ ആദിവാസി കലാപാരമ്പര്യം - ഡോ. (സിസ്റ്റർ) സീലിയ തോമസ്
പി. - പുറം - 29
4 കാണിക്കാരൻ - കുടിയിലെ അധികാരി
5 കുടിയാനവന്മാർ - മന്നാൻ സമുദായത്തിലെ മന്ത്രിസഭ.
6 ആദിവാസി പുരാവൃത്തം - ഡോ. കുമാരൻ വയലേരി - പുറം 42.
7 ആവേദകൻ - സൂര്യൻ പത്മനാഭൻ കാണി, മണിയാറൻ കുടി.
8 പൊലിക - ഡോ. ജി. ശ്രീജിത്ത്, മന്നാൻകൂത്ത് ചരിത്രം - സൗന്ദര്യം - രാഷ്ട്രീയം
- പുറം 75.
9 മന്നാൻ സമുദായത്തിലെ മന്ത്രിസഭ.
10 ആവേദകൻ, തേവൻ രങ്കസാമി
11 ചിലപ്പതികാരം ഒരു കേരളീയ ജൈനഭിക്ഷുവിന്റെ മഹാകാവ്യം (9-ാം നൂറ്റാണ്ട് ),
നാരായണൻ എം.ജി.എസ്. പുറം 5-14