Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

കുത്തി റാത്തീബ് ചരിത്രവും വര്‍ത്തമാനവും

Published November 15, 2019
Keywords
  • കേരളീയമുസ്ലിം,
  • സൂഫി പാരമ്പര്യം,
  • അനുഷ്ഠാനകലാരൂപം,
  • സാഹസികം,
  • അത്ഭുതങ്ങള്‍,
  • സാമൂഹികവിശകലനം
  • ...More
    Less
How to Cite
നദീറ എന്‍.കെ. (2019). കുത്തി റാത്തീബ് ചരിത്രവും വര്‍ത്തമാനവും. ചെങ്ങഴി, 1(1), 188 - 194. Retrieved from http://www.mrjc.in/index.php/chengazhi/article/view/43

Abstract

കേരളീയമുസ്ലിം ജനവിഭാഗത്തിന്റെ പ്രാക്തനവും അനുഷ്ഠാനാത്മകവുമായ അവതരണമാണ് കുത്തി റാത്തീബ്. കേരളത്തിലുടനീളം ഈ കലാരൂപത്തിന് വേറിട്ട പാഠങ്ങളുണ്ട്. ഒരു സമൂഹത്തിന്റെ അധ്യാത്മികമായ ആവശ്യകതയ്ക്കായ് രൂപം കൊണ്ട് സാഹസികവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ഈ അനുഷ്ഠാനപ്രകാരത്തിന്റെ അര്‍ത്ഥവും ധര്‍മ്മവും അന്വേഷിക്കുന്നു. കേരളീയ സൂഫി പാരമ്പര്യത്തില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് കുത്തി റാത്തീബ്. കുത്തി റാത്തീബ് കേരളീയസമൂഹത്തിൽ വളര്‍ന്നുവരാനിടയായ സാമൂഹികവിശകലനം ചെയ്യുകയും റാത്തീബിന്റെ പ്രസക്തി അന്വേഷിക്കുകയുമാണ് ഈ പ്രബന്ധം. ആ അനുഷ്ഠാനത്തിനോടുള്ള ഗുണപരമായ സമീപനങ്ങളും എതിരായ സമീപനങ്ങളും അക്കമിട്ട് അവതരിപ്പിക്കുകയും അവ വിശദീകരിക്കുകയും അവയെ ഖണ്ഡിക്കുന്ന വാദങ്ങൾ നിരത്തുകയും ചെയ്യുന്നു. ലോകത്തിലെ ഇസ്ലാം മതസമൂഹം ഇന്ന് ഒറ്റ സമൂഹമായി മാറണം എന്ന ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ വാദത്തെ ചെറുത്തുതോല്പിക്കുന്നതിലും ഈ അനുഷ്ഠാനകലാരൂപം അതിന്റേതായ സംഭാവനകൾ ചെയ്യുന്നുണ്ട്.

References

1. ഡോ. അബ്ദുൽ സത്താർ മുഹമ്മദ്.കെ.കെ, ‘മാപ്പിള കീഴാള പഠനങ്ങൾ’ (Ed.) 2014, വചനം ബുക്സ്,
കോഴിക്കോട്.
2. ഡോ. രണ്ടത്താണി ഹുസൈൻ, ‘സൂഫിമാർഗം’, 2007, ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ, കോഴിക്കോട്.
3. സഖാഫി സൈദലവി കോഡൂർ ‘സുൽത്വാനുൽ ആരിഫീൻ ശൈഖ് രിഫാഈ’ 2002, ഇൻഫോ ബുക്സ്,
മലപ്പുറം.
4. Dr.V.Kunhali ‘Sufism in Kerala’, 2004, Calicut University Press, Universituy of calicut.