Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

സുഗതകുമാരിക്കവിതയിലെ സ്ത്രീ ഇടങ്ങള്‍

Published November 15, 2019
Keywords
  • സുഗതകുമാരി,
  • സ്ത്രൈണാവസ്ഥകള്‍,
  • വനിതാക്കമ്മീഷന്‍,
  • പെണ്‍കുഞ്ഞ്-90,
  • ജെസ്സി,
  • ഇവള്‍ക്കുമാത്രമായി,
  • സ്ത്രീയിടങ്ങൾ
  • ...More
    Less
How to Cite
അഞ്ജലി എ. (2019). സുഗതകുമാരിക്കവിതയിലെ സ്ത്രീ ഇടങ്ങള്‍. ചെങ്ങഴി, 1(1), 217 - 223. Retrieved from http://www.mrjc.in/index.php/chengazhi/article/view/49

Abstract

കാല്പനികവും സാമൂഹികവുമായ പ്രമേയങ്ങള്‍ കവിതയിൽവിഷയമാക്കിക്കൊണ്ട് സുഗതകുമാരി സ്ത്രീകളഉടെ ഇടത്തിനുവേണ്ടി പൊരുതുന്നു. സ്വന്തമായി മണ്ണിനുവേണ്ടി , തല ചായ്ക്കാന്‍ ഇടം തേടുന്ന , ആശ്രയം കണ്ടെത്താനാവാത്ത സ്ത്രീ ചിത്രത്തിലൂടെ അവൾ ഇരയായി മാറുന്ന സ്ത്രൈണാവസ്ഥകള്‍ അവതരിപ്പിച്ചുകൊണ്ട് സ്ത്രീ ഇടത്തെത്തന്നെ പ്രശ്നവത്കരിക്കുന്നുണ്ട്. സ്ത്രീയിടങ്ങൾ വിശാലമാകേണ്ടതുണ്ട്. ഇടങ്ങള്‍ സ്വന്തമാകുമ്പോഴാണ് സ്ത്രീക്ക് സമൂഹത്തിലും കുടുംബത്തിലും സ്ഥാനം ലഭിക്കുന്നത്. സ്ത്രീകളുടെ അടിമത്തത്തിനെതിരെ തിരിയുമ്പോഴും സ്വാതന്ത്ര്യം , സമത്വം, വിമോചനം എന്നീ ലക്ഷ്യങ്ങളിലേക്ക് എത്തുമ്പോഴാണ് സ്ത്രീയ്ക്ക് ഇടം ലഭിക്കുന്നത്. ഇടം നല്‍കാത്തതുകൊണ്ടാണ് സമൂഹത്തിൽ ഇന്നും അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നത്. സ്ത്രീയുടെ പുരോഗതിക്ക് ഇടങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇടങ്ങള്‍ക്കുവേണ്ടി  വാദിക്കുകയാണ് കവിതയിലൂടെ സുഗതകുമാരി ചെയ്യുന്നത്.വനിതാക്കമ്മീഷന്‍, പെണ്‍കുഞ്ഞ്-90,ജെസ്സി, ഇവള്‍ക്കുമാത്രമായി എന്നീ സുഗതകുമാരിക്കവിതകളെ മുന്‍നിര്‍ത്തി സ്ത്രീയിടങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾഅവതരിപ്പിക്കുകയാണ് ഈ പ്രബന്ധം.

 

References

1. ടോണി മാത്യു 2011: കാട്ടുകിളിയുടെ പാട്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
2. തോമസ് മാത്യു, 2011: ദന്തഗോപുരത്തിലേക്ക് വീണ്ടും സാഹിത്യപ്രവർത്തകസഹകരണ
സംഘം കോട്ടയം.
3. ദിവ്യ എൻ., 2017, പൊതുയിടങ്ങളിലെ സ്ത്രീകളും സമകാലീന മുഖ്യധാരാ വീക്ഷണങ്ങളും വാല്യം
13 ലക്കം 4, സംഘടിത.
4. ദേവിക ജെ. 2011, ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ?, സെന്റർ ഫോർ ഡെവലപ്പ്മെന്റ്
സ്റ്റഡീസ്, തിരുവനന്തപുരം.
5. മുകുന്ദൻ നായർ ജി., 2016, ഹരിതഹൃദയം, മാവേലിക്കര പുസ്തക സമിതി, മാവേലിക്കര.
6. രാജശേഖരൻ പി.കെ., 1999, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറ് വർഷങ്ങൾ,
ഡി.സി. ബുക്സ് കോട്ടയം.
7. ലീലാവതി എം., 2008 സ്ത്രീ സ്വത്വാവിഷ്ക്കാരം ആധുനിക മലയാളസാഹിത്യത്തിൽ, കേരള
സാഹിത്യഅക്കാദമി, ത്യശ്ശൂർ.
8. സാറാജോസഫ്, 2015.സാറാജോസഫിന്റെ സമ്പൂർണ്ണ കഥകൾ 1968 -2008, കറന്റ് ബുക്സ്, തൃശൂർ.
9. സുഗതകുമാരി, 2007, സുഗതകുമാരിയുടെ കവിതകൾ സമ്പൂർണ്ണം,ഡി.സി. ബുക്സ്, കോട്ടയം.
10. സുഗതകുമാരി, 2014, അമ്പലമണി, ഡി.സി. ബുക്സ്, കോട്ടയം.
11. സുജ സൂസൻ ജോർജ്, 2010, അവകാശസമത്വവും അവസരസമത്വവും മാനവപുരോഗതിക്ക്,
ഓറ മാസിക, മാർച്ച്.