TY - JOUR AU - ഡോ സിനുമോൾ തോമസ്സ് PY - 2019/11/15 Y2 - 2024/03/29 TI - വയനാടൻപുലയരുടെ യാറൊറ– പ്രതിരോധത്തിന്റെ അനുഷ്ഠാനമാതൃക JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://www.mrjc.in/index.php/chengazhi/article/view/22 AB - കേരളത്തിലെ ആദിവാസിവര്‍ഗങ്ങളിൽ ഒരു വിഭാഗമായ വയനാടന്‍ പുലയരുടെ അനുഷ്ഠാനങ്ങളിൽ ഒന്നായ യാറൊറയെ മുന്‍നിര്‍ത്തിക്കൊണ്ട് അനുഷ്ഠാനങ്ങളിൽ എങ്ങനെ വംശീയത പ്രകടമാകുന്നുവെന്നും മറ്റ് സംസ്കൃതികളുടെ സ്വാധീനം ഏതെല്ലാം വിധത്തിൽ ഈ അനുഷ്ഠാനങ്ങളെ കീഴടക്കുന്നുന്നുണ്ടെന്നും അവയെ പ്രതിരോധിക്കുന്ന ഘടകങ്ങൾ എന്തെന്നുമുള്ള അന്വേഷണമാണ് ഈ പഠനം. സമതലങ്ങളിൽ വസിക്കുന്ന പുലയരില്‍ നിന്നും വ്യത്യസ്തരാണ് വയനാട്ടിൽമാത്രം കാണപ്പെടുന്ന വയനാടൻപുലയർ. യാറൊറ എന്ന ചടങ്ങ് അവരുടെ വംശീയതയുടെ പ്രതിനിധാനമായ അനുഷ്ഠാനം തന്നെയാണ്. നിരന്തരമായ അധിനിവേശങ്ങള്‍ക്കിടയിൽ സ്വന്തം ഇടങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ഈ ഗോത്രവര്‍ഗജനതയ്ക്ക് ആധുനികതയുടെ കടന്നുകയറ്റത്തിനിടയിലും പ്രാദേശികമായ സാംസ്കാരികത്തനിമയുള്ള ഗോത്രാനുഷ്ഠാനങ്ങൾ ഏറെക്കുറെ കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ് വയനാടൻ പുലയരുടെ യാറൊറ.  ER -