ചെങ്ങഴി http://www.mrjc.in/index.php/chengazhi
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം മലയാളവിഭാഗം പ്രസിദ്ധീകരണം
en-US ചെങ്ങഴി പത്രാധിപക്കുറിപ്പ് http://www.mrjc.in/index.php/chengazhi/article/view/52 ഡോ. ലിസ്സി മാത്യു വി. Copyright (c) 2019 ചെങ്ങഴി 2019-11-16 2019-11-16 1 1 5 5 ഭരണകൂടഭീകരതയുടെ ആവിഷ്കാരം നോവലിൽ. സ്പാനിഷ് – മലയാളം നോവൽതാരതമ്യപഠനം http://www.mrjc.in/index.php/chengazhi/article/view/51
കഴിഞ്ഞ കുറച്ചു ദശകങ്ങളിൽ സാഹിത്യസമീപനത്തിന്റെ പുതിയ പരിപ്രേക്ഷ്യങ്ങൾ വികസിച്ചു വന്നതോടെ അന്നുവരെയും വളരെ പ്രബലമായിരുന്ന  താരതമ്യസാഹിത്യപഠനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് ഉത്തരാധുനികധുനികചിന്തകർ പ്രഖ്യാപിച്ചത്. സാഹിത്യസമീപനങ്ങളുടെ ഈ മാറിയ പരിതോവസ്ഥയിൽ താരതമ്യപഠനത്തിലെ നവവിചാരമാതൃകകൾ സ്വീകരിച്ചുകൊണ്ട്    സ്പാനിഷ് - മലയാളം നോവലുകളെ  ഭരണകൂടഭരീകരത എന്ന പ്രമേയത്തിന്റെ ആവിഷ്കാരം മുന്‍നിര്‍ത്തി  വ്യത്യയാത്മക താരതമ്യത്തിനു വിധേയമാക്കുകയാണ് ഈ പ്രബന്ധത്തില്‍.  പെറുവിലെ നോവലിസ്റ്റും  നോബൽസമ്മാനജേതാവുമായ മരിയോ വർഗാസ് യോസായുടെ  ‘ആടിന്റെ വിരുന്ന് ’ (The feast of goat) എന്ന നോവലും ഇ. സന്തോഷ്കുമാറിന്റെ ‘അന്ധകാരനഴി’യുമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആർ ചന്ദ്രബോസ് Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 9 16 പയ്യന്നൂര്‍ പേരും പൊരുളും http://www.mrjc.in/index.php/chengazhi/article/view/20
ചരിത്രപ്രാധാന്യവും സാംസ്കാരികത്തനിമകളും ഒത്തുചേരുന്ന ഉത്തരമലബാറിലെ പയ്യന്നൂർ എന്ന നാടിന്റെ അനന്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം. ചരിത്രരചന എന്നത്  പ്രാദേശികസംസ്കതികളുടെ വീണ്ടെടുപ്പ് കൂടിയാവുകയാണല്ലോ ഉത്തരാധുനികകാലത്ത്. സംഘകാലരേഖകൾ, ബ്രഹ്മാണ്ഡപുരാണം, മൂഷികവംശം കാവ്യം , പയ്യന്നൂർപാട്ട്, കേരളോല്പത്തി , വിദേശസഞ്ചാരികളുടെ കുറിപ്പുകൾഎന്നിവയിലെ സൂചനകളെ ആധാരമാക്കി പയ്യന്നൂരിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്നു. സ്ഥലനാമചരിത്രത്തിന്റെ വിവിധസങ്കേതങ്ങള്‍ ഉപയോഗിച്ച് മേല്പറഞ്ഞ ആധാരഗ്രന്ഥങ്ങളിലെ പയ്യന്നൂർ എന്ന ദേശത്തെ സംബന്ധിച്ച സ്ഥലനാമസൂചനകളുടെ  അപഗ്രഥനത്തിൽ കൂടി  പയ്യന്നൂരിന്റെ സമഗ്രമായ ചരിത്രസാംസ്കാരികപശ്ചാത്തലത്തെ ക്രോഡീകരിക്കുന്നു. പയ്യന്നൂർപവിത്രം, പയ്യന്നൂര്‍ ഖാദി , പയ്യന്നൂര്‍ കോൽക്കളി, ജ്യോതിഷപാരമ്പര്യം, സ്വാതന്ത്ര്യസമരഗാഥകൾഎന്നിങ്ങനെയുള്ള അനന്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ  പയ്യന്നൂരിന്റെ സാംസ്കാരികസമ്പത്തിന്റെ ഗരിമയും പഠനവിധേയമാക്കുന്നു.
പ്രൊ ഇ. ശ്രീധരൻ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 17 27 പുരുഷവിചാരണകള്‍ സാറാ ജോസഫിന്റെയും സക്കറിയയുടെയും കൃതികളില്‍ http://www.mrjc.in/index.php/chengazhi/article/view/21
സ്ത്രീയെക്കുറിച്ചുള്ള സ്ത്രീയുടെ എഴുത്തും പുരുഷന്റെ എഴുത്തും തമ്മില്‍ അന്തരമുണ്ട്. ഇവിടെ സമകാലമലയാളസാഹിത്യത്തിലെ രണ്ടു പ്രധാന എഴുത്തുകാരുടെ കൃതികളിലെ സ്ത്രീപക്ഷചിന്തകളെ ചേർത്തുവച്ചുവായിക്കാൻ ശ്രമിക്കുമ്പോൾ അതിലൊരാൾ പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണ്. തന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെ പെണ്ണിനും മണ്ണിനും വേണ്ടിയുള്ള പ്രതിരോധമാക്കി തീര്‍ത്ത സാറാ ജോസഫിന്റെയും മലയാളിയുടെ കാപട്യങ്ങളെ ഹാസ്യം പുരട്ടിയ വാങ്മയങ്ങളിലൂടെ തുറന്നെഴുതിയ സക്കറിയയുടെയും കഥകളെ ഈ പ്രബന്ധത്തില്‍ ചേര്‍ത്തുവച്ച് അപഗ്രഥിക്കുമ്പോൾ പക്ഷേ തെളിഞ്ഞുവരുന്നത് വ്യത്യസ്തതകളല്ല മറിച്ച് സമാനതകളാണ്. ഇരുവരുടെയും സ്ത്രീപക്ഷരചനകൾ  പുരുഷപരാജയങ്ങൾ കൂടി ആവിഷ്കരിക്കുന്നവയാണ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സ്ത്രീപക്ഷ ദര്‍ശനങ്ങളിൽഅവര്‍ പുലര്‍ത്തുന്ന സമാനതകളെ ഈ പഠനം അടയാളപ്പെടുത്തുന്നു.

ഫാ. ജോബി ജേക്കബ്ബ് Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 28 36 വയനാടൻപുലയരുടെ യാറൊറ– പ്രതിരോധത്തിന്റെ അനുഷ്ഠാനമാതൃക http://www.mrjc.in/index.php/chengazhi/article/view/22
കേരളത്തിലെ ആദിവാസിവര്‍ഗങ്ങളിൽ ഒരു വിഭാഗമായ വയനാടന്‍ പുലയരുടെ അനുഷ്ഠാനങ്ങളിൽ ഒന്നായ യാറൊറയെ മുന്‍നിര്‍ത്തിക്കൊണ്ട് അനുഷ്ഠാനങ്ങളിൽ എങ്ങനെ വംശീയത പ്രകടമാകുന്നുവെന്നും മറ്റ് സംസ്കൃതികളുടെ സ്വാധീനം ഏതെല്ലാം വിധത്തിൽ ഈ അനുഷ്ഠാനങ്ങളെ കീഴടക്കുന്നുന്നുണ്ടെന്നും അവയെ പ്രതിരോധിക്കുന്ന ഘടകങ്ങൾ എന്തെന്നുമുള്ള അന്വേഷണമാണ് ഈ പഠനം. സമതലങ്ങളിൽ വസിക്കുന്ന പുലയരില്‍ നിന്നും വ്യത്യസ്തരാണ് വയനാട്ടിൽമാത്രം കാണപ്പെടുന്ന വയനാടൻപുലയർ. യാറൊറ എന്ന ചടങ്ങ് അവരുടെ വംശീയതയുടെ പ്രതിനിധാനമായ അനുഷ്ഠാനം തന്നെയാണ്. നിരന്തരമായ അധിനിവേശങ്ങള്‍ക്കിടയിൽ സ്വന്തം ഇടങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ഈ ഗോത്രവര്‍ഗജനതയ്ക്ക് ആധുനികതയുടെ കടന്നുകയറ്റത്തിനിടയിലും പ്രാദേശികമായ സാംസ്കാരികത്തനിമയുള്ള ഗോത്രാനുഷ്ഠാനങ്ങൾ ഏറെക്കുറെ കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ് വയനാടൻ പുലയരുടെ യാറൊറ.

ഡോ സിനുമോൾ തോമസ്സ് Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 37 47 പരപ്പനാട്ടിലെ ഉപ്പുപടന്നകൾ സ്ഥലനാമങ്ങളിൽ http://www.mrjc.in/index.php/chengazhi/article/view/23
ഉപ്പുനിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾഉള്ള നാടാണ് കേരളം. പരപ്പനാട്ടിലെ ഉപ്പുനിര്‍മ്മാണത്തിന്റെയും സംഭരണവിതരണക്രമങ്ങളുടെയും അന്വേഷണമാണ് ഈ പഠനം. ഇതിന് ആധാരമായി സ്വീകരിച്ചിരിക്കുന്നത് 1905-ലെ സെറ്റില്‍മെന്റ് ഓഫീസറായിരുന്ന  സി എ ഇന്നസ് തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിലെ പരപ്പനങ്ങാട് അഥവാ പഴയ ഏറനാട് താലൂക്കിലെ വിവിധ ദേശങ്ങളുടെ സ്ഥലനാമസൂചനകളെയാണ്.  പരപ്പനാട്ടിലെ വളപ്പുപേരുകളെ സംഘകാലകവിതകളിലെയും പ്രാചീനശാസനകളിലെയും അറിവുകളെ ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നതിലൂടെ തെളിഞ്ഞുവരുന്നത് പഴം തമിഴ്പാട്ടുകളുടെ കാലത്തോളം പഴക്കമുള്ള ഉപ്പുനിര്‍മ്മാണ വിനിമയ സൂചനകൾ പരപ്പനാട്ടിലെ അധിവാസത്തിന്റെയും ജീവിതസംസ്കാരത്തിന്റെയും ചരിത്രം കൂടിയാണ്
കല ചന്ദ്രൻ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 48 55 കേരളവർമ്മയുടെ അവതാരികകൾ വിമർശനാത്മകപഠനം http://www.mrjc.in/index.php/chengazhi/article/view/24
സാഹിത്യത്തിന്റെയും സമൂഹത്തിന്റെയുംനവീകരണത്തിനായി പുരോഗമനപരമായ ആശയങ്ങളാണ്അവതാരികകളിലൂടെ കേരളവർമ്മ പങ്കുവച്ചത്. സ്വകൃതികളിൽ

മണിപ്രവാളശൈലിയോട് അതിരുകവിഞ്ഞ ആദരവ് പുലർത്തുന്ന അദ്ദേഹം മറ്റുള്ളവരുടെ കൃതികളെപരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന വേളയിൽ ലളിതവും സുന്ദരവുമായ

ഗദ്യശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. മികച്ച ഒരുവിമർശകനായാണ് അവതാരികകളിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.ഈ പ്രബന്ധത്തിൽ അദ്ദേഹത്തിന്റെ അവതാരികകളെ പ്രോത്സാഹനപരം, വിമര്‍ശനാത്മകം, വിജ്ഞാനപ്രചാരണത്തിനുള്ളത് എന്നിങ്ങനെ വിഭജിച്ച് വിശകലനവിധേയമാക്കുന്നു
രമ്യ എൻ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 56 61 പൂവാംകുറുന്തിലതുള്ളൽ http://www.mrjc.in/index.php/chengazhi/article/view/25
ഓരോ സമൂഹവും പൈതൃകമായി കാത്തുസൂക്ഷിക്കുന്ന നാടന്‍കലാരൂപങ്ങൾആ സമൂഹത്തിന്റെ ജീവിതത്തിന്റെ നിലനില്പ്, പ്രതിരോധം, ആചാരം, വിശ്വാസം, വിനോദം എന്നിവയിൽ അധിഷ്ഠിതമാണ്. മധ്യതിരുവിതാംകൂറിലെ വേലന്‍ സമുദായം നടത്തുന്ന കലാരൂപമാണ് പൂവാംകുറുന്തിലതുള്ളൽ.സാമുദായിക ആചാരം പോലെ നടത്തിയിരുന്ന, പിന്‍തലമുറക്കാർ പ്രാധാന്യം കൊടുക്കാതിരിക്കുന്നതിലൂടെ നാശത്തിന്റെ വക്കിലായ ഈ കലാരൂപത്തിന്റെ വിശദമായ അവലോകനമാണ് ഈ പ്രബന്ധം
ഡോ. നിബുലാൽ വെട്ടൂർ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 62 65 ജലോപരിതലത്തിലെ ഉടലെഴുത്തുകള്‍ http://www.mrjc.in/index.php/chengazhi/article/view/26

തെയ്യങ്ങളുടെയും തിറകളുടെയും നാടായ വടക്കേമലബാറിലെ പുരാതനനാട്ടുരാജ്യമായിരുന്ന കോട്ടയത്തിന് കേരളത്തിന്റെ ക്ലാസിക് കലാരൂപമായ കഥകളിയിൽവലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രചാരം കുറവാണെങ്കിലും കഥകളിയുടെ വികാസത്തിന് വടക്കൻ കേരളത്തിന് നല്‍കാൻ കഴിഞ്ഞ സംഭാവനകളെ ഈ പ്രബന്ധത്തിൽവിശകലനം ചെയ്യുന്നത് കോട്ടയം തമ്പുരാന്റെ പരിശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ്. രാമനാട്ടത്തെ കഥകളിയാക്കി മാറ്റിയത് കോട്ടയം തമ്പുരാനാണ്. കോട്ടയം രാജവംശത്തെക്കുറിച്ചും കോട്ടയം തമ്പുരാനെക്കുറിച്ചും അദ്ദേഹത്തിന്റെ കഥകളിരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും വിശകലനം ചെയ്യുന്നു. പ്രത്യേകിച്ചുംഉപാസനാമൂര്‍ത്തിയായ മൃദംഗശൈലേശ്വരിക്ഷേത്രത്തിനു മുന്‍പിലെ കുളത്തിലെ ജലോപരിതലത്തിൽ നിഴൽപോലെ പ്രത്യക്ഷപ്പെട്ട സ്ത്രീരൂപത്തെ ദര്‍ശിച്ചാണ് തമ്പുരാൻ കഥകളിയിലെ സ്ത്രീവേഷം രൂപകല്പന ചെയ്തത് എന്നിങ്ങനെയുള്ള കഥകൾ. ‘കോട്ടം വിട്ട കോട്ടയം കൃതികൾ’ മലയാളസാഹിത്യത്തിന്റെയും കളിയാട്ടവേദിയുടെയും കരുത്താണ്.അതിലൂടെ വടക്കന്‍ കേരളത്തിന്റെ സാംസ്കാരികപാരമ്പര്യത്തെയും ചരിത്രത്തെയും മലയാളിയുടെ പൊതുഅരങ്ങിലേക്കുയര്‍ത്തിയതാണ് കോട്ടയത്തുതമ്പുരാന്റെ ഏറ്റവും വലിയ സംഭാവന.
ഡോ. ലിസ്സി മാത്യു വി. Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 66 75 വിഭവസംസ്കരണവും ഉപകരണചരിത്രവും http://www.mrjc.in/index.php/chengazhi/article/view/27
വിഭവങ്ങളുടെ സമാഹരണപ്രക്രിയയെ ലഘൂകരിക്കുന്ന ഉപകരണങ്ങളുടെ ചരിത്രത്തെ പെറുക്കലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്ന്  രണ്ടായി വിഭജിച്ചുകൊണ്ട്  കേരളത്തിലെ വിവിധ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ വിവിധ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും പഠനവുമാണ് ഈ പ്രബന്ധം. കൃഷിയോടുകൂടി പെറുക്കല്‍ ചരിത്രം അവസാനിക്കുന്നില്ലെന്നും ജലമേഖലയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളിലൂടെ കൃഷിയേക്കാള്‍ സജീവമായി പെറുക്കല്‍ നിലനില്‍ക്കുന്നുവെന്നും എന്നുംനിരീക്ഷിക്കുന്നു.പ്രാചീനമായ ജീവിതചുറ്റുപാടുകളില്‍ നിന്നും വര്‍ത്തമാനസാഹചര്യങ്ങളിലേക്കുള്ള മാറ്റങ്ങളിൽ വിവിധങ്ങളായ ഉപകരണങ്ങളുടെ സ്ഥാനം തിരിച്ചറിയുന്നു.
ഡോ. രൺജിത്ത് സി.കെ. Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 76 85 മണൽജീവികൾ പ്രാദേശിക സംസ്കൃതിയുടെ പുനരെഴുത്ത് http://www.mrjc.in/index.php/chengazhi/article/view/29
ഉത്തരാധുനികതയുടെ ഭാവുകത്വവ്യതിയാനങ്ങളെ പ്രതിനിധീകരിക്കുന്ന ജി ആര്‍ ഇന്ദുഗോപന്റെ ‘മണല്‍ജീവികൾ’ എന്ന നോവലിന്റെ വിശകലനമാണ് ഈ പഠനം. കരിമണല്‍ ഖനനം നിമിത്തം പാരിസ്ഥിതികപ്രശ്നങ്ങള്‍ രൂക്ഷമായ ആലപ്പാട്ട് എന്ന തീരദേശഗ്രാമത്തെ മുന്‍നിര്‍ത്തി പ്രാദേശികസംസ്കാരത്തിന്റെ പുനരെഴുത്ത് ഈ നോവലിൽ എങ്ങനെ സാധ്യമായിരിക്കുന്നു എന്ന അന്വേഷണമാണ്  ഈ പഠനം.
ഡോ. ഗായത്രി കെ.പി. Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 86 90 പ്രാദേശികചരിത്രം — നവീനസാധ്യതകള്‍ http://www.mrjc.in/index.php/chengazhi/article/view/30
പ്രാദേശികപഠനം ഒരേ കാലഘട്ടത്തിലെ വ്യത്യസ്തപ്രദേശങ്ങളിലെ ചരിത്രാനുഭവങ്ങളെ മനസ്സിലാക്കാനും സാമാന്യവത്കരണത്തിലുപരി വ്യതിരിക്തതകൾ കണ്ടെത്താനും സഹായിക്കുന്നു. മുഖ്യധാരാചരിത്രത്തിൽ ഭൂമിശാസ്ത്രപരമായ/രാഷ്ട്രീയമായ അതിരുകളാണ് ഒരു പ്രദേശത്തെ നിര്‍ണ്ണയിക്കുന്നതെങ്കിൽ പ്രാദേശികരചനയിൽ ഈ അതിര്‍ത്തികള്‍ക്കുപരിയായി സാംസ്കാരികമായ ഒരു അതിര്‍ത്തികൂടി രേഖപ്പെടുത്തേണ്ടതുണ്ട്. ദേശീയചരിത്രത്തെ നിരാകരിച്ചുകൊണ്ടേ പ്രാദേശികചരിത്രത്തിനു മുന്നേറാനാകൂ. സാമ്പ്രദായികരീതിയില്‍നിന്ന് വ്യത്യസ്തമായി വര്‍ത്തമാനകാലത്തിന് നല്‍കുന്ന സ്ഥാനമാണ് പ്രാദേശികചരിത്രരചനയെ വേറിട്ടുനിര്‍ത്തുന്നത്. പ്രാദേശികചരിത്രരചന ഒരു സാംസ്കാരിപ്രവര്‍ത്തനം കൂടിയാണ്. മുഖ്യധാരാചരിത്രത്തിനു പുറത്തായിരുന്നു അടിസ്ഥാനജനവിഭാഗത്തിന്റെ സ്ഥാനം. കോളനിവല്‍ക്കരണവും അതുവഴി ആഗോളീകരണവും തങ്ങളുടെ വിപണികളുടെ വളര്‍ച്ചയ്ക്കായി നടപ്പിലാക്കാൻ ശ്രമിച്ച അഭിരുചികളുടെ ഏകീകരണത്തിന്റെ ഭാഗമായി അവഗണിച്ചപ്രാദേശികസ്വത്വത്തെയും തനത് സംസ്കാരത്തിന്റെയും വൈവിധ്യങ്ങളുടെയും ചെറുത്തുനില്‍പ്പ് കൂടിയാണ് പ്രാദേശികചരിത്രരചന.ദേശീയചരിത്രത്തെയും പ്രാദേശികചരിത്രത്തെയും താരതമ്യവിധേയമാക്കുന്നതിലൂടെ പ്രാദേശികചരിത്രം എന്ന ആധുനികാനന്തരചിന്താപദ്ധതിയുടെ നവീനസാധ്യതകളെ അന്വേഷിക്കുന്ന പ്രബന്ധമാണിത്.
സിനി ജി പി Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 91 95 ജീവിതാവബോധങ്ങളും പരിസ്ഥിതിയും http://www.mrjc.in/index.php/chengazhi/article/view/31
ജലത്തെ ആശ്രയിക്കാതെ ഒരു ജീവിതം നമുക്ക് സാധ്യമല്ല. ഭൂമിയിലെ ജലത്തിന്റെ സിംഹഭാഗവും സ്ഥിതി ചെയ്യുന്ന സമുദ്രം നമ്മെ പലവിധത്തിലും സ്വാധീനിക്കുന്നുണ്ട്.സമുദ്രത്തെക്കുറിച്ച് കവികള്‍ എഴുതിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും കടലിനെ കുറിച്ചെഴുതിയ കവിതകള്‍ ചുരുങ്ങും. കടലിനെ സംബന്ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കവിതകളെ മുന്‍നിര്‍ത്തി നമ്മുടെ ജീവിതാവബോധപരവും പാരിസ്ഥിതികവുമായ ചില ചിന്തകളാണ് ഈ പ്രബന്ധം ഉള്‍ക്കൊള്ളുന്നത്
കോകില Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 96 103 ആധുനികതയുടെ ഇന്ത്യ ദല്‍ഹിയിലെ ഭക്ഷണസംസ്കാരത്തിലൂടെ http://www.mrjc.in/index.php/chengazhi/article/view/32
ആധുനികത നിര്‍വചിച്ച കാലവും ദേശവും എം മുകുന്ദന്റെ ‘ദല്‍ഹി’ എന്ന നോവലിലെ ഭക്ഷണസംസ്കാരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്നു. പാശ്ചാത്യാനുകരണമായി വായിക്കപ്പെട്ട ആധുനികതയുടെ എഴുത്ത് ജനമനസ്സുകളെ ആവിഷ്കരിച്ചതെങ്ങനെ എന്നും അവ ദേശത്തുനിന്നകന്നുപോകുന്നുണ്ടോ എന്നും എം മുകുന്ദന്റെ ‘ദല്‍ഹി’ എന്ന നോവലിലെ ഭക്ഷണശീലത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണിവിടെ. അസ്ഥിത്വവ്യഥയ്ക്കും നൈരാശ്യബോധത്തിനുമിടയില്‍ എഴുത്തുകാർ സമൂഹത്തെ ഉള്‍ക്കൊള്ളാൻ ശ്രമിച്ചിരുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമായി മാറുന്നുണ്ട് എം മുകുന്ദന്റെ ദല്‍ഹി എന്ന് നിരീക്ഷിക്കുന്നു.
ഷീന വി കെ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 104 111 മതം അധിനിവേശം ആഖ്യാനം പരിഷ്കാരവിജയത്തില്‍ http://www.mrjc.in/index.php/chengazhi/article/view/33
കൊളോണിയല്‍ ആധുനികതയും അത് സാംസ്കാരികമണ്ഡലത്തിൽസംജാതമാക്കിയ സന്ദിഗ്ധതകളും വാര്യത്ത് ചോറി പീറ്റർ 1906 ൽ പ്രസിദ്ധീകരിച്ച ‘പരിഷ്കാരവിജയം’ എന്ന നോവലില്‍ പ്രതിഫലിക്കുന്നുണ്ട്.തദ്ദേശീയമായ നന്മകളില്‍ ചിലതിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അധിനിവേശആധുനികതയെ സ്വാംശീകരിക്കാനുള്ള പരിശ്രമങ്ങളുടെ വിജയമാണ് പരിഷ്കാരവിജയം മുന്നോട്ടുവയ്ക്കുന്നത്.പരിഷ്കൃതാശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതോടൊപ്പം അത് പ്രാവര്‍ത്തികമാക്കേണ്ടതെങ്ങനെ എന്നും നോവൽ ആഖ്യാനം ചെയ്യുന്നു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീവിദ്യാഭ്യാസം, ആചാരമര്യാദകള്‍, വസ്ത്രധാരണം എന്നിങ്ങനെ  നോവൽമുന്നോട്ടുവയ്ക്കുന്ന നിലപാടുകളെ കൊളോണിയൽ ജീവിതമൂല്യങ്ങളോട് ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നു.
ഡോ. അജിത ചേമ്പന്‍ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 112 124 നോവലിലെ ഭാഷ സാമൂഹികഭാഷാശാസ്ത്രപാരായണം http://www.mrjc.in/index.php/chengazhi/article/view/34
പി വത്സലയുടെ ‘നെല്ല് ’ എന്ന നോവലിനെ സാമൂഹികഭാഷാശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വായിക്കുന്നു. അതില്‍ ചിത്രീകരിച്ചിരിക്കുന്ന ജനങ്ങളുടെ ഭാഷയിൽ എത്രത്തോളം അവരുടെ ഭൌതികസാഹചര്യങ്ങള്‍ കടന്നുവരുന്നു എന്ന് അന്വേഷിക്കുന്നു. നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന തിരുനെല്ലിയിലെ ജനങ്ങളെ മേലാളർ , കീഴാളര്‍ എന്നു തിരിക്കാം. ഇവര്‍ തമ്മിലുള്ള സാമൂഹിക അസമത്വങ്ങളെ ഇവരുടെ ഭാഷാപ്രയോഗങ്ങളിൽ നിന്ന് കണ്ടെത്താം. ഭാഷാപ്രയോഗങ്ങളെ കഥാപാത്രനാമങ്ങൾ, സംബോധനാപദങ്ങള്‍ , പരാമര്‍ശപദങ്ങൾ , ആചാരഭാഷ, വാസസ്ഥലങ്ങൾ, വിദ്യാഭ്യാസസൂചകങ്ങള്‍, ചടങ്ങുകള്‍, വസ്തുനാമങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങൾ എന്നിങ്ങനെ വ്യത്യസ്തതലങ്ങളിലായി വിശകലനം ചെയ്യുന്നു.
ശരത് ചന്ദ്രന്‍ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 125 133 ആകർഷണീയതയുടെ അകംപൊരുൾ http://www.mrjc.in/index.php/chengazhi/article/view/35
എഴുത്തിലെ യാഥാര്‍ത്ഥ്യം,സത്യം പലപ്പോഴും ആത്മനിഷ്ഠമാണ്. സാമൂഹികസാഹചര്യങ്ങളാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇത്തരത്തില്‍ പാണ്ഡവപുരത്തിലെ ദേവി കടന്നുപോകുന്ന ജീവിതാവസ്ഥകളാണ് അവളുടെ പെരുമാറ്റത്തെ അപ്രവചനീയമാക്കുന്നത്. പാണ്ഡവപുരം മനസ്സിലെ സാങ്കല്പികപ്രദേശവും മറ്റുള്ളതെല്ലാം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വെളിപ്പെടലുംഎന്ന ലളിതയുക്തി കൊണ്ട് പൊതുബോധത്തിന് അടക്കിയിരുത്താനാവുന്ന കഥാപാത്രമാണ് ദേവി. പാണ്ഡവപുരത്തെ ദേവിയില്‍ നിന്ന് വിടുതിയില്ലായ്മ അനുഭവിക്കുന്ന ഒരു വായനാസമൂഹവും ഭാവനയാവാനാണ് സാധ്യത
ഡോ. ആർ. രാജശ്രീ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 134 141 തിരശ്ശീലയിലെ ട്രാൻസ്സെക്ഷ്വൽ ആവിഷ്കാരങ്ങൾ http://www.mrjc.in/index.php/chengazhi/article/view/36
ലിംഗമാറ്റം നടത്തി പുരുഷനും സ്ത്രീയുമാകുന്ന ട്രാന്‍സ്സെക്ഷ്വല്‍സിന്റെ കഥയാണ് ‘ഇരട്ടജീവിതം’,‘ഞാന്‍ മേരിക്കുട്ടി’ എന്നീ സിനിമകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ട്രാന്‍സ് പക്ഷത്ത് നില്‍ക്കുന്ന സിനിമ എന്ന വാദത്തോടെയാണ് ഈ രണ്ടു സിനിമകളും പുറത്തിറങ്ങിയത്.വിമര്‍ശനാത്മകമായും ആധികാരികമായും ഈ വാദത്തെ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തില്‍. ഒരേ വിഷയം കൈകാര്യം ചെയ്യുന്ന രണ്ടു സിനിമകൾ പുലര്‍ത്തുന്ന വ്യത്യസ്തമായ സമീപനരീതികള്‍ , ശൈലികള്‍, എന്നിവ കണ്ടെത്താന്‍ ശ്രമിക്കുന്നു. ട്രാന്‍സ്സെക്ഷ്വല്‍സിന്റെ ജീവിതത്തെ എങ്ങനെയാണ് രണ്ട് സിനിമകളും ആവിഷ്കരിച്ചതെന്ന് പരിശോധിക്കുന്നു.പ്രമേയം കഥാപാത്രനിര്‍മ്മിതി , സംഭാഷണം, ബിംബങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് സിനിമകളെ വിശകലത്തിന് വിധേയമാക്കുന്നു.‘ഞാൻ മേരിക്കുട്ടി’യിൽമേരിക്കുട്ടി അവതരിപ്പിക്കപ്പെടുന്നത് വിദ്യാഭ്യാസം ലഭിച്ച, സുഹൃത്തുകളുടെയും മറ്റും പിന്തുണ നേടുന്ന വിജയിച്ച കഥാപാത്രമായാണ്. എന്നാല്‍ ‘ഇരട്ടജീവിത’ത്തിലെ അദ്രുമാൻസാധാരണക്കാരനാണ്, ഉന്നതവിദ്യാഭ്യാസമില്ല. താഴെക്കിടയിലെ ട്രാന്‍സ്സെക്ഷ്വലുകളുടെ ജീവിതമാണ് ഈ സിനിമ തുറന്നുകാണിക്കുന്നത്.
മേഘ രാധാകൃഷ്ണന്‍ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 142 148 പടപ്പാട്ടുകളുടെ പെരുമ http://www.mrjc.in/index.php/chengazhi/article/view/37
വിശ്വസാഹിത്യത്തിലെ പ്രധാനദ്വയങ്ങളാണ് പ്രണയവും പോരും. സവര്‍ണസംസ്കതിയുടെ ഭാഗമായി ഏറെ ഉദ്ഘോഷിക്കപ്പെട്ട യുദ്ധകാവ്യങ്ങൾ ഒരു സമാന്തരശാഖയായി കേരളദേശത്ത് പ്രചാരം സിദ്ധിച്ച അറബിമലയാളഭാഷയിലേക്കുകൂടി സംക്രമിക്കുകയുണ്ടായി. അതിന്റെ പരിണിതഫലമായാണ് പടപ്പാട്ടുകള്‍ പിറവിയെടുത്തത്. അറബിമലയാളത്തിലെഴുതപ്പെട്ട പടപ്പാട്ടുകളെ വിശകലനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തില്‍.
രമേഷ് വി കെ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 148 155 ചിദംബരസ്മരണ ഒരു പഠനം http://www.mrjc.in/index.php/chengazhi/article/view/38
തീവ്രമായ വൈയക്തികാനുഭവങ്ങള്‍ക്കു കാവ്യഭാഷ ചമച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥയായ ‘ചിദംബരസ്മരണ’ റൊമാന്റിക് ലോകം തീര്‍ക്കുന്ന ആത്മകഥകളിൽ പ്രധാനപ്പെട്ടതാണ്. സത്യസന്ധതയും ആത്മാര്‍ത്ഥതയും നിറഞ്ഞ തെളിവുകളാണിതിലെ ലേഖനങ്ങള്‍. കണ്ട സ്ഥലങ്ങൾ, വായിച്ച കൃതികള്‍, കണ്ടുമുട്ടുന്ന വ്യക്തികൾ അതില്‍ത്തന്നെ കലാകാരന്മാര്‍ ഇവയെല്ലാം ചിത്രത്തിലെഴുതിയപോലെ അനുവാചകഹൃദയത്തില്‍ പതിയുന്നു. ഇത്തരമനുഭവങ്ങളെ വര്‍ഷീകരിച്ചു ക്രമപ്പെടുത്തി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തില്‍. വ്യാഖ്യാനത്തെ  അനുഭവത്തിനു പകരം നിർത്തുന്ന പുരുഷബോധങ്ങളാണ് ആത്മകഥകളെ സൃഷ്ടിക്കുന്നതെന്ന ഉദയകുമാറിന്റെ നിരീക്ഷണവുമായി കൃതിയെതാരതമ്യം ചെയ്യുമ്പോൾ പണ്ഡിതോചിതമായ വ്യാഖ്യാനമല്ല ബാലചന്ദൻ ചുള്ളിക്കാട് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കാണാം. ധ്വന്യാത്മകമായകവിതയായി പലഭാഗവും മാറുന്നു.
ലിറ്റി പയസ്സ് Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 156 162 തന്ത്രവിചാരം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ http://www.mrjc.in/index.php/chengazhi/article/view/39
ഈശാനഗുരദേവപദ്ധതിപ്രകാരം തന്ത്രക്കുകൊടുക്കുന്ന ശൈവസമ്പ്രദായം എന്ന അർത്ഥമാണ് എഴുത്തച്ഛന്റെ‘അദ്ധ്യാത്മരാമായണ’ത്തിലെ തന്ത്രവിചാരത്തിന് ഈ പ്രബന്ധത്തില്‍ സ്വീകരിച്ചിട്ടുളളത്. ആ അർത്ഥത്തിൽ ആത്മനിഷ്ഠമായ അച്ചടക്കത്തിന്റെ, ചിത്തശുദ്ധീകരണത്തിന്റെ അത്യന്തസുന്ദരമായ ഒരു ജീവിതക്രമമാണ് അദ്ധ്യാത്മരാമായണം ആവശ്യപ്പെടുന്നത്. വായനക്കാരന്റെ ഉണർവ്വിന്റെയും സ്വപ്നത്തിന്റെയും ഉറക്കത്തിന്റെയും മണ്ഡലങ്ങളെ രക്ഷിക്കുന്ന തന്ത്രയുടെ പാരായണമാണ് ആത്മജ്ഞാനത്തെ ഉണ്ടാക്കുന്നത്. ഈശാനപദ്ധതിപ്രകാരം പറയുന്ന ശൈവാഗമമെന്ന തന്ത്രയുടെ സ്വാധീനംകൃതിയുടെ ആകെ ആഖ്യാനത്തിലും തന്ത്രയുടെ സാധനകൾ വിവരിച്ചിട്ടുളള സുന്ദരകാണ്ഡത്തിലുമാണ് പ്രകടമായി കാണുന്നത്. ഉമാമഹേശ്വരസം വാദരൂപത്തിലാണ്‘അദ്ധ്യാത്മരാമായണ’ത്തിന്റെ ആഖ്യാനം എഴുത്തച്ഛൻ നിർവ്വഹിച്ചിരിക്കുന്നത്. ശൈവതന്ത്രത്തിന്റെ കേരളത്തിലെ പ്രമുഖാചാര്യനായി എഴുത്തച്ഛനെയും ശൈവാഗമഗ്രന്ഥമായി ‘അദ്ധ്യാത്മരാമായണ’ത്തെയും മാറ്റുന്ന ‘സുന്ദരകാണ്ഡ’ത്തിന്റെ വിശകലനംഈ പ്രബന്ധം ഉള്‍ക്കൊള്ളുന്നു.
ഡോ. കവിത രാമൻ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 163 167 സ്ത്രീയും പൊതുമണ്ഡലവും http://www.mrjc.in/index.php/chengazhi/article/view/40
സ്ത്രീയുംപൊതുമണ്ഡലവവുംഎന്നഈലേഖനംപൊതുവേസ്ത്രീകളെഎങ്ങനെയാണ്  സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളിൽ നിന്നകറ്റിനിർത്തിയതെങ്ങനെയെന്നതാണ് പരിശോധിക്കുന്നത്. തുല്യസാമൂഹ്യപദവി എന്നതുകൊണ്ട് പുരുഷനൊപ്പം എന്നു മാത്രമല്ല ഒരു സ്ത്രീയ്ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങൾ മറ്റൊരു സ്ത്രീയ്ക്കും ലഭ്യമാകുന്നുണ്ടോ എന്നതും കൂടിയാണ്. പുരുഷന് പൊതു ഇടവും സ്ത്രീയ്ക്ക് ഗൃഹഇടവും കല്പിച്ചു നല്‍കിയതിൽ അവരുടെ ശാരീരികപ്രത്യേകതകള്‍ക്കുസ്ഥാനമുണ്ട്. കൂലിയില്ലാത്തിടത്ത് തൊഴില്‍വിഭജനം ലിംഗപരമാവുകയും കൃത്യമായ വേതനം ലഭിക്കുന്നിടത്ത് ലിംഗപരമല്ലാതാവുകയും ചെയ്യുന്നു.അമ്മയെന്നും ദേവിയെന്നും വിളിച്ച സ്ത്രീയെ മനുഷ്യജീവിയെന്ന നിലയില്‍ പരിഗണിച്ചില്ല.ശരീരവും, ജാതിയുംതിരിച്ചുള്ളആൺ-പെൺവേർതിരിവുകൾ കൃത്യമായിതങ്ങൾ പരസ്പരം അകന്ന എന്തോ ആണെന്നും തങ്ങളുടെ മുതലാളിമാർ പുരുഷന്മാരാണെന്നുമുള്ള ധാരണ സ്ത്രരീകളിൽ ജനിപ്പിച്ചു. സൗന്ദര്യത്തിന്റെ അളവുകോലുകളില്‍ സ്ത്രീയെ തളച്ചിട്ട ആണ്‍കോയ്മ സ്ത്രീയെ ബുദ്ധിയില്ലാത്തവളായി കണക്കാക്കി പൊതുവിടത്തിൽ നിന്ന് അകറ്റിനിര്‍ത്തി. സ്ത്രീയെ ലൈംഗീകവര്‍ഗ്ഗമായി കാണുന്ന രീതി ഗൃഹത്തിനുള്ളില്‍ വച്ചു തന്നെ തുടങ്ങുന്നു. പുരുഷന് തന്റെ ആരോഗ്യത്താൽ ലഭിക്കുന്ന ഏതൊരു ആനുകൂല്യവും സ്ത്രീയിടത്തെഗൃഹയിടത്തിൽ തളയ്കന്നതാണ്. ഉത്തരാധുനികതയിൽ ഇത്തരം ഗൃഹയിടത്തിൽനിന്ന് ഒരു വിഭാഗം സ്ത്രീകൾ പുറത്തേക്കുവാൻ ശ്രമിക്കുന്ന ത്കാണുവാൻകഴിയും. അധികപ്രസംഗി, തന്റേടി, വഴിപിഴച്ചവൾ എന്നിങ്ങനെ ഒന്നിലധികം പേരുകൾ ഇതിന്റെഭാഗമായി പൊതുസമൂഹം അവൾക്ക് ചാർത്തികൊടുക്കുന്നു. ഇതിനെ അതിജീവിക്കുന്ന സ്ത്രീകളാണ്പൊതുവിടത്തിൽ പ്രത്യക്ഷപ്പടാറുള്ളത്. എന്നാൽമറുപക്ഷം നില്ക്കുന്ന ഭൂരിഭാഗം സ്ത്രീകളും ഇത്തരം പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും നേരിടാനാവാതെ  ഗൃഹയിടത്തിൽ തന്നെ ഒതുങ്ങുന്നു..
നീതു ഉണ്ണി Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 168 173 പാലക്കാടിന്റെ കണ്യാര്‍കളിയും പൊറാട്ടുകളും http://www.mrjc.in/index.php/chengazhi/article/view/41
പാലക്കാടിന്റെ തനത് നാടന്‍കലാരൂപമാണ് കണ്യാര്‍കളി. കളരിപ്പയറ്റിന്റെ ചടുലതയും നാടോടിനാടകത്തിന്റെ സൌന്ദര്യവും കണ്യാര്‍കളിയെ പുഷ്ടിപ്പെടുത്തുന്നു. കണ്യാര്‍കളിയുടെയും പുറാട്ടുകളുടെയും വിശദമായ വര്‍ണ്ണനയും സൂക്ഷ്മവിശകലനവുമാണ് ഈ പ്രബന്ധം.
ഡോ. ടിഷ വിജയൻ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 174 179 മന്നാൻ കൂത്ത് ഉല്പത്തി – ചരിത്രം - ഇതിവൃത്തം http://www.mrjc.in/index.php/chengazhi/article/view/42
ഇടുക്കിജില്ലയിലെ ഗോത്രവർഗ്ഗകലാവിഷ്കാരങ്ങൾ പരിശോധിച്ചാൽ ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായി പ്രാധാന്യത്തോടെ വര്‍ത്തിച്ചുപോരുന്ന വിശിഷ്ട ആദിവാസികലാവിഷ്കാരമാണ് മന്നാന്‍കൂത്ത്. ജീവിതത്തിന്റെ നൈസര്‍ഗ്ഗികപ്രകടനം മാത്രമല്ല ഗോത്രജനതയെ സമൂഹശ്രേണിയിലേക്ക് ബന്ധിപ്പിക്കുന്ന ചാലകശക്തി കൂടിയാണിത്.കാടിന്റെ താളത്തിനും പ്രപഞ്ചബോധത്തിനും അനുസരിച്ച് കൂത്തിന്റെ താളം ചിട്ടപ്പെടുത്തി, സ്ത്രീകള്‍ വിദ്യാധികാരികളായി പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെയള്ള  ഉല്പത്തിസംബന്ധമായ  സൂചനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഉല്പത്തി, വേദി, ഇതിവൃത്തം എന്നിങ്ങനെ വിഭജിച്ച് മന്നാന്‍കൂത്തിന്റെ സമഗ്രമായ അവലോകനമാണ് ഈ പ്രബന്ധം.കൂത്തിന്റെ ഇതിവൃത്തം ചിലപ്പതികാരമാണെങ്കിലും കഥാപാത്രങ്ങളിലെ സാമ്യതകളെ ഒഴിച്ചുനിര്‍ത്തിയാൽ ചിലപ്പതികാരത്തിന് കൂത്ത് ഇതിവൃത്തവുമായി മറ്റു സാമ്യതകളില്ല.തമിഴകത്ത് പ്രചരിച്ചു പോന്നിരുന്ന മിത്തായി കൂത്തിനാധാരമായ കഥയെ കണക്കാക്കാം
വിജീഷ് എം എ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 180 187 കുത്തി റാത്തീബ് ചരിത്രവും വര്‍ത്തമാനവും http://www.mrjc.in/index.php/chengazhi/article/view/43
കേരളീയമുസ്ലിം ജനവിഭാഗത്തിന്റെ പ്രാക്തനവും അനുഷ്ഠാനാത്മകവുമായ അവതരണമാണ് കുത്തി റാത്തീബ്. കേരളത്തിലുടനീളം ഈ കലാരൂപത്തിന് വേറിട്ട പാഠങ്ങളുണ്ട്. ഒരു സമൂഹത്തിന്റെ അധ്യാത്മികമായ ആവശ്യകതയ്ക്കായ് രൂപം കൊണ്ട് സാഹസികവും അത്ഭുതങ്ങള്‍ നിറഞ്ഞതുമായ ഈ അനുഷ്ഠാനപ്രകാരത്തിന്റെ അര്‍ത്ഥവും ധര്‍മ്മവും അന്വേഷിക്കുന്നു. കേരളീയ സൂഫി പാരമ്പര്യത്തില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് കുത്തി റാത്തീബ്. കുത്തി റാത്തീബ് കേരളീയസമൂഹത്തിൽ വളര്‍ന്നുവരാനിടയായ സാമൂഹികവിശകലനം ചെയ്യുകയും റാത്തീബിന്റെ പ്രസക്തി അന്വേഷിക്കുകയുമാണ് ഈ പ്രബന്ധം. ആ അനുഷ്ഠാനത്തിനോടുള്ള ഗുണപരമായ സമീപനങ്ങളും എതിരായ സമീപനങ്ങളും അക്കമിട്ട് അവതരിപ്പിക്കുകയും അവ വിശദീകരിക്കുകയും അവയെ ഖണ്ഡിക്കുന്ന വാദങ്ങൾ നിരത്തുകയും ചെയ്യുന്നു. ലോകത്തിലെ ഇസ്ലാം മതസമൂഹം ഇന്ന് ഒറ്റ സമൂഹമായി മാറണം എന്ന ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ വാദത്തെ ചെറുത്തുതോല്പിക്കുന്നതിലും ഈ അനുഷ്ഠാനകലാരൂപം അതിന്റേതായ സംഭാവനകൾ ചെയ്യുന്നുണ്ട്.
നദീറ എന്‍.കെ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 188 194 വാമൊഴി പാരമ്പര്യം അക്കിത്തത്തിന്റെ കവിതകളിൽ http://www.mrjc.in/index.php/chengazhi/article/view/45
പാരമ്പര്യധാരയില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് അവ സമകാലികസമൂഹത്തിന്റെ ജീവിതസമസ്യകളുമായി കൂട്ടിയിണക്കി കാവ്യരചന നടത്തുന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കവിത വാമൊഴിവഴക്കങ്ങളാൽ സമൃദ്ധമാണ്. താന്‍ ജനിച്ചുവളര്‍ന്ന നമ്പൂതിരി കുടുംബാന്തരീക്ഷത്തിന്റെയും പാടത്തു പകലന്തിയോളം പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരുടെയുംജീവിതകഥ തനിമയോടെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച വാമൊഴിരൂപങ്ങൾപ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്. നാടോടി പാരമ്പര്യത്തിലെ ഇതിവൃത്തങ്ങൾ, ഈണം, താളം, ലാളിത്യം, ശബ്ദങ്ങളുടെ ആവര്‍ത്തനം കൊണ്ടുണ്ടാകുന്ന ഭാവസൌന്ദര്യം എന്നിവ പ്രകടമായി തന്നെ കാണാം. കവിതകളുടെ തലക്കെട്ടില്‍ വാമൊഴിരൂപങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മര്‍ദ്ദിതജനവിഭാഗത്തിന്റെ തേങ്ങലുകൾ ആവിഷ്കരിക്കുമ്പോൾഅവരുടെ പാട്ടുമൊഴി കാവ്യഭാഷയാകുന്നുണ്ട്. അക്കിത്തംകവിതകളിലെ വാമൊഴിപാരമ്പര്യത്തെ ഈ പ്രബന്ധം സമഗ്രമായി വിലയിരുത്തുന്നു.പാരമ്പര്യധാരയില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് അവ സമകാലികസമൂഹത്തിന്റെ ജീവിതസമസ്യകളുമായി കൂട്ടിയിണക്കി കാവ്യരചന നടത്തുന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കവിത വാമൊഴിവഴക്കങ്ങളാൽ സമൃദ്ധമാണ്. താന്‍ ജനിച്ചുവളര്‍ന്ന നമ്പൂതിരി കുടുംബാന്തരീക്ഷത്തിന്റെയും പാടത്തു പകലന്തിയോളം പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരുടെയുംജീവിതകഥ തനിമയോടെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച വാമൊഴിരൂപങ്ങൾപ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്. നാടോടി പാരമ്പര്യത്തിലെ ഇതിവൃത്തങ്ങൾ, ഈണം, താളം, ലാളിത്യം, ശബ്ദങ്ങളുടെ ആവര്‍ത്തനം കൊണ്ടുണ്ടാകുന്ന ഭാവസൌന്ദര്യം എന്നിവ പ്രകടമായി തന്നെ കാണാം. കവിതകളുടെ തലക്കെട്ടില്‍ വാമൊഴിരൂപങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മര്‍ദ്ദിതജനവിഭാഗത്തിന്റെ തേങ്ങലുകൾ ആവിഷ്കരിക്കുമ്പോൾഅവരുടെ പാട്ടുമൊഴി കാവ്യഭാഷയാകുന്നുണ്ട്. അക്കിത്തംകവിതകളിലെ വാമൊഴിപാരമ്പര്യത്തെ ഈ പ്രബന്ധം സമഗ്രമായി വിലയിരുത്തുന്നു.
രമിളാദേവി പി ആർ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 195 199 ആൺനോട്ടങ്ങളുടെ പെൺകാഴ്ചകൾ : കെ .ആർ. മീരയുടെ ‘കൃഷ്ണഗാഥ’യെപ്പറ്റി ഒരു പഠനം http://www.mrjc.in/index.php/chengazhi/article/view/44
കെ ആര്‍ മീരയുടെ ‘കൃഷ്ണഗാഥ’ എന്ന ചെറുകഥയുടെ പാഠാപഗ്രഥനമാണ് ഈ ലേഖനം. ഈ കഥയില്‍ കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ നിഷ്കളങ്കതയുടെ നേര്‍ക്കു കൃഷ്ണയുടെ അച്ഛൻ, നാരായണന്‍കുട്ടി , റിപ്പോര്‍ട്ടര്‍മാർഎന്നീ  പുരുഷന്മാരുടെ വ്യത്യസ്തമായ നോട്ടങ്ങളെ ഇഴകീറി പരിശോധിക്കുകയാണ് ഈ പ്രബന്ധം. ‘കൃഷ്ണഗാഥ’ പോലുള്ള കഥയിലെ നാരായണന്‍കുട്ടി എന്ന പുരുഷലോകത്തിന്റെ നോട്ടങ്ങളില്‍ നിന്ന് രക്ഷ നേടാന്‍, അച്ഛനെ പോലുള്ള കരുതലിന്റെ നോട്ടങ്ങളില്‍ നിലകൊള്ളാൻ സ്ത്രീസമൂഹത്തിനു കഴിയണമെങ്കിൽ ഭാരതീയചിന്തകൾമാറേണ്ടിയിരിക്കുന്നു
അനു വി എസ് Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 200 203 ആത്മകഥയിലെ പെണ്ണെഴുത്ത് http://www.mrjc.in/index.php/chengazhi/article/view/48
ഏത് ദായക്രമവും ഏത് ജാതിവ്യവസ്ഥയും സ്ത്രീക്ക് പുരുഷന് പിന്നില്‍ മാത്രമാണ് സ്ഥാനം നല്‍കിയതെന്ന് സ്ത്രീ ആത്മകഥകൾ പറയാതെ പറയുന്നുണ്ട്. സ്ത്രീയെഴുതിയ ആത്മകഥയെ പുരുഷനെഴുതിയ ആത്മകഥയുമായി ചേര്‍ത്തുവച്ചു വായിക്കുമ്പോൾ ഭാഷാക്രമം, ആശയങ്ങളടങ്ങുന്ന രീതി, ജീവിതസമീപനത്തിലുള്ള വ്യത്യാസം എന്നിവ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യത്യാസത്തോളം വലുതാണെന്ന് കാണാം. ലിംഗഭേദം ആത്മകഥയുടെ ആഖ്യാനത്തില്‍ വരുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്ത്രീയെഴുതുന്ന ആത്മകഥ പലപ്പോഴും ചുറ്റുപാടുമുള്ള വലിയലോകത്തേക്കാൾ തന്റെ അനുഭവലോകത്തിന്റെ സാകല്യമാണ് ചിത്രീകരിക്കുക. ലോകത്തെ വിശാലതകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധവതിയായിരിക്കുമ്പോഴും വൈയക്തികവും സ്വകാര്യവുമായ ലോകത്തെ ഭ്രമണം ചെയ്യാനാണ് സ്ത്രീഭാഷണങ്ങള്‍ ശ്രമിക്കാറ്. മലയാള ആത്മകഥയുടെ ആദ്യദശകങ്ങളില്‍ സ്ത്രീസാനിധ്യം വളരെ വിരളമാണ്. ഉണ്ടായവയില്‍ത്തന്നെ സ്വന്തം ജീവിതവും സ്വാനുഭവങ്ങളും അത്രത്തോളം പ്രകാശിക്കപ്പെട്ടില്ല. ആധുനികാനന്തരസാഹിത്യപശ്ചാത്തലത്തിൽ ബഹിഷ്കരണത്തിന്റെയും പീഡനങ്ങളുടെയും യാഥാര്‍ത്ഥ്യത്തിൽ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം അഭിപ്രായസത്യങ്ങള്‍ തുറന്നുപറയാനുള്ള ഉപാധിയാവുകയും അതു വഴി സമൂഹത്തിലെ നേരുകളെപ്പറ്റിയുള്ള സങ്കല്പങ്ങളെ ചെയ്യുന്നുമുണ്ട്. പകര്‍ത്തിയെഴുതപ്പെടുന്ന സ്ത്രീ ആത്മകഥകളാകളിലാകട്ടെ സ്വാനുഭവങ്ങളുടെ തീക്ഷണത കുറയുന്നുമുണ്ട്. ഇത്തരത്തിൽ ഈ പ്രബന്ധം മലയാളത്തിലെ സ്ത്രീ ആത്മകഥകളെ പഠനവിധേയമാക്കുന്നു.
ഗാർഗി ആർ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 204 208 ചെങ്ങോട്ടുമല: പരിസ്ഥിതിയും വികസനവും പ്രതിരോധതലങ്ങളും http://www.mrjc.in/index.php/chengazhi/article/view/46
എഴുത്തിനൊപ്പം ആക്റ്റിവിസ്റ്റ് കൂടിയായ ടി പി രാജീവന്റെ ‘ചെങ്ങോട്ടുമല’ എന്ന കൃതി പ്രകൃതി ചൂഷകവര്‍ഗ്ഗത്തിന്റെ വിവേകശൂന്യതയ്ക്കു മേലെ പരിസ്ഥിതിബോധത്തിന്റെ പാഠങ്ങൾ തീര്‍ക്കുന്നതെങ്ങനെയെന്നു ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. കോഴിക്കോട്

ജില്ലയിൽ കോട്ടൂർ എന്ന സ്ഥലത്ത്  ചെങ്ങോട്ടുമലയിൽ മഞ്ഞൾകൃഷിയുടെ മറവിൽ

നടക്കുന്ന ക്വാറി ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനമാണ് കവിതയ്ക് പശ്ചാത്തലമാകുന്നത്.
സന്ധ്യ വി Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 209 212 പ്ലാച്ചി മട പ്രതിനിധാനത്തിന്റെ ദൃശ്യങ്ങൾ ‘കോളകൂടം’ എന്ന കവിതയിൽ http://www.mrjc.in/index.php/chengazhi/article/view/47
വിജയകുമാര്‍ കുനിശ്ശേരിയുടെ ‘കോളകൂടം’ എന്ന കവിത ഭാഷാതലത്തിലും ചിന്താതലത്തിലും പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നിരീക്ഷിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നു. മുഖ്യധാരാസാഹിത്യത്തില്‍ പ്രസക്തമായ രീതിയിൽ ഈ കവിത ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും ആഗോളബഹുരാഷ്ട്രകുത്തകകളുടെ സാമൂഹികപാരിസ്ഥിതികചൂഷണത്തിന്റെ ഭീകരത അനാവരണം ചെയ്യാൻഈ കവിതയിലൂടെ വിജയകുമാര്‍ കുനിശ്ശേരിക്ക് കഴിഞ്ഞിട്ടുണ്ട്.

ഫൗസിയ പി.എ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 213 216 സുഗതകുമാരിക്കവിതയിലെ സ്ത്രീ ഇടങ്ങള്‍ http://www.mrjc.in/index.php/chengazhi/article/view/49
കാല്പനികവും സാമൂഹികവുമായ പ്രമേയങ്ങള്‍ കവിതയിൽവിഷയമാക്കിക്കൊണ്ട് സുഗതകുമാരി സ്ത്രീകളഉടെ ഇടത്തിനുവേണ്ടി പൊരുതുന്നു. സ്വന്തമായി മണ്ണിനുവേണ്ടി , തല ചായ്ക്കാന്‍ ഇടം തേടുന്ന , ആശ്രയം കണ്ടെത്താനാവാത്ത സ്ത്രീ ചിത്രത്തിലൂടെ അവൾ ഇരയായി മാറുന്ന സ്ത്രൈണാവസ്ഥകള്‍ അവതരിപ്പിച്ചുകൊണ്ട് സ്ത്രീ ഇടത്തെത്തന്നെ പ്രശ്നവത്കരിക്കുന്നുണ്ട്. സ്ത്രീയിടങ്ങൾ വിശാലമാകേണ്ടതുണ്ട്. ഇടങ്ങള്‍ സ്വന്തമാകുമ്പോഴാണ് സ്ത്രീക്ക് സമൂഹത്തിലും കുടുംബത്തിലും സ്ഥാനം ലഭിക്കുന്നത്. സ്ത്രീകളുടെ അടിമത്തത്തിനെതിരെ തിരിയുമ്പോഴും സ്വാതന്ത്ര്യം , സമത്വം, വിമോചനം എന്നീ ലക്ഷ്യങ്ങളിലേക്ക് എത്തുമ്പോഴാണ് സ്ത്രീയ്ക്ക് ഇടം ലഭിക്കുന്നത്. ഇടം നല്‍കാത്തതുകൊണ്ടാണ് സമൂഹത്തിൽ ഇന്നും അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുന്നത്. സ്ത്രീയുടെ പുരോഗതിക്ക് ഇടങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇടങ്ങള്‍ക്കുവേണ്ടി  വാദിക്കുകയാണ് കവിതയിലൂടെ സുഗതകുമാരി ചെയ്യുന്നത്.വനിതാക്കമ്മീഷന്‍, പെണ്‍കുഞ്ഞ്-90,ജെസ്സി, ഇവള്‍ക്കുമാത്രമായി എന്നീ സുഗതകുമാരിക്കവിതകളെ മുന്‍നിര്‍ത്തി സ്ത്രീയിടങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾഅവതരിപ്പിക്കുകയാണ് ഈ പ്രബന്ധം.

അഞ്ജലി എ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 217 223 ആർദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ http://www.mrjc.in/index.php/chengazhi/article/view/50
ആത്മനിഷ്ഠത നല്‍കുന്ന ആര്‍ദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ ഏറെ അനുഭവപ്പെടുന്നു.ശൈശവത്തെ അമിതമായി ആദര്ശവത്കരിക്കാന്‍ ശ്രമിക്കുമ്പോൾ പലപ്പോഴും കവി യാഥാര്‍ത്ഥ്യത്തിൽ നിന്ന് അകന്നുപോകുന്നതായി കാണാം.എങ്കിലും  കവിയുടെ ആത്മനിഷ്ഠമായ അവതരണരീതികൊണ്ട് അനുവാചകനെയും തന്റെ വികാരവിചാരങ്ങളോട് ചേര്‍ത്തുനിര്‍ത്താൻ കവിക്ക് കഴിയുന്നു.പിതൃത്വത്തിന്റെ ആദര്‍ശവത്കരണവും കവിതകളില്‍ കാണാം. കാല്പനികതയുടെ സവിശേഷതകളോട് ചേര്‍ത്തുനിര്‍ത്തി വെണ്ണിക്കുളത്തിന്റെ ശൈശവകവിതകളെ വായിക്കുകയാണ് ഈ പ്രബന്ധത്തിൽ
ഡോ. സെലിൻ എസ് എൽ Copyright (c) 2019 ചെങ്ങഴി 2019-11-15 2019-11-15 1 1 224 231